Uncategorized

കേരളോത്സവം പൊന്നോണം 2024 കോര്‍ഡിനേറ്റേഴ്‌സ് മീറ്റിംഗ്

ദോഹ. കേരളോത്സവം പൊന്നോണം 2024 ഖത്തര്‍ മലയാളി സമാജവും റേഡിയോ 98.6
ചേര്‍ന്ന് ഒരുക്കുന്ന ആഘോഷത്തിന്റെ കോര്‍ഡിനേറ്റേഴ്‌സ് മീറ്റിംഗ് ഐസിസി മുംബൈ ഹാളില്‍ നടന്നു. മലയാളി സമാജം പ്രസിഡന്റ് ആനന്ദ് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദ് സ്വാഗതം ആശംസിച്ചു.
കേരളോല്‍സവം പൊന്നോണം 2024 ജനറല്‍ കണ്‍വീനര്‍ ആയി ഹനീഫ് ചാവക്കാടിനെ തിരഞ്ഞെടുത്തു. 2000 തൊഴിലാളി സുഹൃത്തുക്കള്‍ അടക്കം 4000 ഇല്‍ അധികം ആളുകള്‍ക്ക് സദ്യ നല്‍കാനാനാണ് പരിപാടി. . വിവിധ കണ്‍വീനര്‍മാരായി ജയ്പാല്‍,
സുബൈര്‍ പാണ്ടവത്ത്, അനില്‍, വിന്‍സി, സുനില്‍ പെരുമ്പാവൂര്‍, പൂജ രാജേഷ്, വിനോദ് സുബ്രഹ്‌മണ്യന്‍ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!