Local News
അല്‍ ജസീറ എക്‌സ്‌ചേഞ്ചിന്റെ പത്തൊമ്പതാമത് ശാഖ ബിന്‍ ഉമ്രാനില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. അല്‍ ജസീറ എക്‌സ്‌ചേഞ്ചിന്റെ പത്തൊമ്പതാമത് ശാഖ ബിന്‍ ഉമ്രാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍ പറക്കുന്നത് ഉത്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ഫൈനാന്‍സ് മാനേജര്‍ താഹ ഗമാല്‍ ഹസ്സന്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് സലാഹ് മുസ്തഫ, എച്ച് ആര്‍ & അഡ്മിന്‍ മാനേജര്‍ ശ്യാം എസ് നായര്‍, ഐ ടി മാനേജര്‍ മുഹമ്മദ് റിസ്വാന്‍ തുടങ്ങിയവര്‍ക്കൊപ്പം മറ്റു സഹപ്രവര്‍ത്തകരും അഭ്യദയകാംക്ഷികളും പങ്കെടുത്തു.