Breaking News

കൈക്കൂലിയും കള്ളപ്പണം വെളുപ്പിക്കലും : ഖത്തറില്‍ പൊതുമരാമത്ത് അതോറിറ്റിയിലെ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്


അമാനുല്ല വടക്കാങ്ങര
ദോഹ: കള്ളപ്പണം വെളുപ്പിക്കല്‍, പബ്ലിക് ഓഫീസ് ചൂഷണം ചെയ്യല്‍, കൈക്കൂലി തുടങ്ങിയ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പൊതുമരാമത്ത് അതോറിറ്റിയിലെ സ്വദേശിയായ ഒരു വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കി എട്ട് പ്രതികളെ കൈക്കൂലി, പൊതുഫണ്ട് മനഃപൂര്‍വം നശിപ്പിക്കല്‍, പബ്ലിക് ഓഫീസ് ചൂഷണം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.

‘പൊതുമരാമത്ത് അതോറിറ്റിയിലെ ഒരു വകുപ്പിന്റെ ഡയറക്ടര്‍ സ്ഥാനം വഹിക്കുന്ന ഒന്നാം പ്രതിയായ ഖത്തര്‍ പൗരന്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികളെ പ്രതിനിധീകരിക്കുന്ന മറ്റ് പ്രതികളുടെ പ്രയോജനത്തിനായി ടെന്‍ഡറുകളുടെയും ലേലത്തിന്റെയും സ്വാതന്ത്ര്യവും സത്യസന്ധതയും ലംഘിച്ചതിന് പകരമായി പണവും ആനുകൂല്യങ്ങളും ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിലൂടെ തെളിഞ്ഞതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അഞ്ച് പ്രതികള്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണെന്നും ഒരാള്‍ ഇറാഖി പൗരനും മറ്റൊരാള്‍ പാകിസ്ഥാന്‍ പൗരനാണെന്നും പെനിന്‍സുല റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!