2024ലെ ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിലെ മികച്ച 100 സിഇഒമാരില്‍ സ്ഥാനം പിടിച്ച് ഖത്തറില്‍ നിന്നും ഒമ്പത് പേര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: 2024ലെ ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിലെ മികച്ച 100 സിഇഒമാരില്‍ സ്ഥാനം പിടിച്ച് ഖത്തറില്‍ നിന്നും ഒമ്പത് പേര്‍.
ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാര്യമായ സ്വാധീനം ചെലുത്തിയ ബിസിനസ്സ് നേതാക്കളെ അംഗീകരിച്ചുകൊണ്ട് മേഖലയിലെ മികച്ച സിഇഒമാരുടെ നാലാമത്തെ വാര്‍ഷിക പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.
19 നാഷണാലിറ്റികളായമി മെന മേഖലയില്‍ നിന്നുള്ള കമ്പനികളില്‍ നിന്നുള്ള 100 സിഇഒമാരാണ് പട്ടികയിലുള്ളത്. ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രിയും, ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സഅദ് ബിന്‍ ഷെരീദ അല്‍ കഅബി ഏറ്റവും സ്വാധീനമുള്ള സിഇഒമാരില്‍ നാലാം സ്ഥാനവും ക്യുഎന്‍ബി ഗ്രൂപ്പ് സിഇഒ നാസര്‍ അബ്ദുല്ല മുബാറക് അല്‍ ഖലീഫ പത്താം സ്ഥാനവും നേടി.
ഉരീദു സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അസീസ് അല്‍ ഉത് മാന്‍ ഫഖ്‌റു ( 36) , ഖത്തര്‍ ഇസ് ലാമിക് ബാങ്ക് സിഇഒ ബാസല്‍ ഗമ ാല്‍ (59) , ദോഹ ബാങ്ക് സിഇഒ ശൈഖ് അബ്ദുറഹിമാന്‍ ബിന്‍ ഫഹദ് അല്‍ ഥാനി (64), നഖിലാത് സിഇഒ അബ്ദുല്ല അല്‍ സുലൈത്തി (70), ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സിഇഒ യൂസുഫ് മുഹമ്മദ് അല്‍ ജൈദ ( 78), അല്‍ റയാന്‍ ടൂറിസം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ താരിഖ് അല്‍ സയ്യിദ് (80), ഖത്തര്‍ ഇന്‍ഷ്യൂറന്‍സ് കമ്പനി സിഇഒ സാലിം അല്‍ മന്നായ് ( 82) എന്നിവരാണ് ഖത്തറില്‍ നിന്നും ലിസ്റ്റില്‍ ഇടം നേടിയത്.