Local News

‘വൈവിധ്യങ്ങളുടെ ഇന്ത്യ ‘ പൗരസഭ നടത്തി


‘ ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി വൈവിധ്യങ്ങളുടെ ഇന്ത്യ ‘ എന്ന ശീര്‍ഷകത്തില്‍ ഐ .സി .എഫ് . എയര്‍പ്പോര്‍ട് സെന്‍ട്രല്‍ പൗരസഭ സംഘടിപ്പിച്ചു . ആഗസ്ത് 16 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് സലത്ത ജദീദിലുള്ള മോഡേണ്‍ ആര്‍ട് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (കഇഇ ) സെക്രട്ടറി അബ്രഹാം കെ ജോസഫ് ഉത്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനത മുഴുവനും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി രാജ്യം സ്വാതന്ത്ര്യമായ ചരിത്രം ഓര്മപ്പെടുത്തുകയും വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സൗന്ദര്യം എന്നും അദ്ദേഹം പ്രസ്താവിച്ചു . ഐ .സി .എഫ് . നാഷണല്‍ സെക്രട്ടറി ഉമ്മര്‍ കുണ്ടുതോട് പ്രമേയ പ്രഭാഷണം നടത്തി. പി. വി . സി . അബ്ദുറഹ്‌മാന്‍ മോഡറേറ്റര്‍ ആയിരുന്നു . ഷിബു സുകുമാരന്‍ (ഇന്‍കാസ് ) ശിഹാബ് തൂണേരി (സംസ്‌കൃതി ) റഹീസ് വയനാട് (കെ .എം .സി .സി ) അഹ്‌മദ് സഖാഫി പേരാംബ്ര (ഐ . സി . എഫ് ) ഉബൈദ് വയനാട് (ആര്‍ . എസ് . സി ) തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു. ജവാദ് സഖാഫി പ്രാര്‍ത്ഥന നടത്തി . അഷ്റഫ് സഖാഫി തിരുവള്ളൂര്‍ , മുഹമ്മദ് ഷാ ആയഞ്ചേരി, ഹാരിസ് തിരുവള്ളൂര്‍, കബീര്‍ അരീക്കോട് പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!