Local News
ആഘോഷവേദികളിലും തരംഗമായി അമാനുല്ല വടക്കാങ്ങരയുടെ സക്‌സസ് മന്ത്രാസ്

ദോഹ. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിലെ ഗവേഷകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്‌ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മന്ത്രാസ് ആഘോഷവേദികളിലും തരംഗം സൃഷ്ടിക്കുന്നു.
കുറ്റ്യാടി ഐഡിയല്‍ പബ്‌ളിക് സ്‌കൂളിന്റെ പ്രത്യേക പരിപാടിയില്‍ അതിഥിയായെത്തിയ ഷാഫി പറമ്പില്‍ എം.പിക്കും കഴിഞ്ഞ ദിവസം വിവാഹിതരായ പല ദമ്പതികള്‍ക്കും സവിശേഷ സമ്മാനമായി നല്‍കിയത് സക്‌സസ് മന്ത്രാസ് എന്ന പുസ്തകമായിരുന്നു.
ഇന്നലെ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നടന്ന ചടങ്ങില്‍ അറബി വകുപ്പിലെ ഗവേഷകരായ നാഷിദ് വി, അലി തല്‍വാര്‍, ആദില്‍ സ അല്‍ സഫ തുടങ്ങിയവര്‍ ഗ്രന്ഥകാരനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി.