Breaking News
ഹോം ബിസിനസുകള്‍ക്കുള്ള ലൈസന്‍സിംഗ് ഫീസ് 1500 റിയാലില്‍ നിന്നും 300 റിയാലായി കുറച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം
ദോഹ: ഹോം ബിസിനസുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോം ബിസിനസുകള്‍ക്കുള്ള ലൈസന്‍സിംഗ് ഫീസ് 1500 റിയാലില്‍ നിന്നും 300 റിയാലായി കുറച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം.
ഫീസ് കുറക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്ത് സംരംഭകരെ അവരുടെ മൈക്രോ ബിസിനസുകള്‍ നിയമവിധേയമാക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം
കൊമേഴ്സ്യല്‍ റെക്കോര്‍ഡ്‌സ് ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം മേധാവി ലത്തീഫ അല്‍ അലി ഖത്തര്‍ ടിവിയോട് പറഞ്ഞു.
സൂക്ഷ്മ സംരംഭകത്വവും പ്രാദേശിക നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം ഹോം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ 15ല്‍ നിന്ന് 63 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.