എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഈദ് നമസ്‌കാരം
അമാനുല്ല വടക്കാങ്ങര
ദോഹ. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം നടക്കുമെന്ന് മിനാരത്തൈന്‍ സെന്റര്‍ അറിയിച്ചു. ഇത് ആദ്യമായാണ് ഒരു ലോകകപ്പ് സ്റ്റേഡിയത്തില്‍ ഈദ് നമസ്‌കാരം നടക്കുന്നത്.
ഈദ് നമസ്‌കാരത്തിന് ശേഷം മിനാരത്തൈന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഈദ് പരിപാടികള്‍ ഉണ്ടായിരിക്കുമെന്നും സെന്റര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആകര്‍ഷകമായ വിനോദ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
