Uncategorized

മവാനി ഖത്തര്‍ ആഗസ്റ്റില്‍ ഒരു ലക്ഷത്തി പതിനയ്യായിരം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തു

ദോഹ: 2024 ആഗസ്റ്റില്‍ 115,000 കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തതായി ഖത്തര്‍ പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തര്‍ അറിയിച്ചു.

ആഗസ്റ്റിലെ തുറമുഖങ്ങളുടെ പ്രകടനവുമായി ബന്ധപ്പെട്ട് മവാനി ഖത്തര്‍ എക്സ് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച ഡാറ്റയനുസരിച്ച് 238 കപ്പലുകളാണ് ആഗസ്റ്റില്‍ ദോഹയിലെത്തിയത്. ഇവയില്‍ നിന്ന് മൊത്തം 114,912 സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്നറുകളാണ് കമ്പനി കൈകാര്യം ചെയ്തത്.

ആഗസ്റ്റില്‍ കൈകാര്യം ചെയ്ത ജനറല്‍, ബള്‍ക്ക് കാര്‍ഗോയുടെ അളവ് 111,028 ടണ്ണില്‍ എത്തിയപ്പോള്‍ കന്നുകാലികളുടെ എണ്ണം 24,066 ആയി, 13,100 ടണ്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികളും 10,805 യൂണിറ്റ് വാഹനങ്ങളും ഉപകരണങ്ങളും ഈ കാലയളവില്‍ കൈകാര്യം ചെയ്തതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Related Articles

Back to top button
error: Content is protected !!