Breaking News
എട്ടാമത് കത്താറ ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഫാല്‍ക്കണ്‍സ് എക്‌സിബിഷന് ഉജ്വല തുടക്കം

ദോഹ. എട്ടാമത് കത്താറ ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഫാല്‍ക്കണ്‍സ് എക്‌സിബിഷന് ഉജ്വല തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 19 രാജ്യങ്ങളില്‍ നിന്നായി 166 കമ്പനികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പ്രദര്‍ശനം സെപ്റ്റംബര്‍ 14 വരെ തുടരും.
സംഘാടക സമിതി ചെയര്‍മാനും കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ ‘കത്തറ’ ജനറല്‍ മാനേജരുമായ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു
വൈവിധ്യമാര്‍ന്ന വേട്ടയാടല്‍ ഉല്‍പ്പന്നങ്ങള്‍, ഫാല്‍ക്കണ്‍റി ഉപകരണങ്ങള്‍, സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നവീകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടി പരമ്പരാഗത വേട്ടയാടല്‍ സമ്പ്രദായങ്ങള്‍ ആഘോഷിക്കുക മാത്രമല്ല, ആഗോള പങ്കാളിത്തവും ഈ മേഖലയിലെ പുരോഗതിയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു