മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത എട്ട് റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത എട്ട് റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടിയതായി
തൊഴില്‍ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും പൗരന്മാരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഈ തീരുമാനത്തിന് കാരണമെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പ്രസ്താവനയില്‍ മന്ത്രാലയം വിശദീകരിച്ചു.
റീജന്‍സി മാന്‍പവര്‍ റിക്രൂട്ട്മെന്റ്, മഹദ് മാന്‍പവര്‍ , യുണൈറ്റഡ് ടെക്നിക്കല്‍ സര്‍വീസ് , അല്‍ ജാബര്‍ മാന്‍പവര്‍ സര്‍വീസസ് , എല്ലോറ മാന്‍പവര്‍ റിക്രൂട്ട്മെന്റ്, ഗള്‍ഫ് ഏഷ്യ റിക്രൂട്ട്മെന്റ്, സവാഹേല്‍ അല്‍-അറേബിയ മാന്‍പവര്‍, റിലയന്റ് മാന്‍പവര്‍ റിക്രൂട്ട്മെന്റ് എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍
രാജ്യത്തെ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ നിരീക്ഷിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് അടച്ചുപൂട്ടലെന്ന് തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു.