Local News
‘ലെറ്റ്‌സ് ഡ്രോ എ സ്‌മൈല്‍’ കാമ്പെയ്‌നുമായി ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി
ദോഹ. ലെറ്റ്‌സ് ഡ്രോ എ സ്‌മൈല്‍’ കാമ്പെയ്‌നുമായി ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി. ആഗോള ചൈല്‍ഡ്ഹുഡ് കാന്‍സര്‍ അവബോധ മാസത്തോടനുബന്ധിച്ചാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി ഈ കാമ്പയിന്‍ ആരംഭിച്ചത്. കുട്ടികളില്‍ അര്‍ബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും പ്രതിരോധ നടപടികളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുകയാണ് ലക്ഷ്യം.