വയനാട് ദുരന്ത ബാധിതര്‍ക്കായി സംസ്‌കൃതി ഖത്തര്‍ 35 ലക്ഷം നല്‍കി

ദോഹ : വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തറിലെ പ്രവാസി സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഖത്തര്‍ രണ്ടാം ഗഡുവായി അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വെച്ചാണ് സംസ്‌കൃതി ഭാരവാഹികള്‍ ചെക്ക് കൈമാറിയത്.
കേരള പ്രവാസി ക്ഷേമനിധി ഡയരക്ടര്‍ ഇ. എം. സുധീര്‍, സാംസ്‌കൃതി പ്രവര്‍ത്തകരായ വിജയകുമാര്‍ പി, ശിവാനന്ദന്‍ വി.വി., രാജീവ് രാജേന്ദ്രന്‍, അനീഷ് വി. എം. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ 10 ലക്ഷം രൂപ ഖത്തര്‍ സംസ്‌കൃതി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.