Breaking News
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ന്റെ മൂന്ന് മത്സരങ്ങള്‍ക്ക് ദോഹ ആതിഥേയത്വം വഹിക്കും
ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ന്റെ മൂന്ന് മത്സരങ്ങള്‍ക്ക് ദോഹ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) അറിയിച്ചു. ആറ് വ്യത്യസ്ത കോണ്ടിനെന്റല്‍ ഫെഡറേഷനുകളിലെ ചാമ്പ്യന്മാര്‍ തമ്മിലുള്ള ഒറ്റപ്പെട്ട മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പുതിയ ഫോര്‍മാറ്റിലാണ് മല്‍സരങ്ങള്‍ നടക്കുക. ഉള്‍പ്പെടുന്നു.
2023 ഡിസംബറില്‍ പ്രഖ്യാപിച്ച ഈ ടൂര്‍ണമെന്റ്, 2025 മുതല്‍ 32 ടീമുകളുടെ പങ്കാളിത്തത്തോടെ എല്ലാ നാല് വര്‍ഷത്തിലും നടക്കുന്ന വാര്‍ഷിക ക്ലബ് ലോകകപ്പിന് പകരമാകും.
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 സെപ്റ്റംബര്‍ 22 ന് ആരംഭിക്കും. ഫൈനല്‍ മത്സരം ഡിസംബര്‍ 18 ന് ദോഹയില്‍ നടക്കും. ഈ പതിപ്പില്‍ അഞ്ച് മത്സരങ്ങള്‍ ഉണ്ടാകും. ആദ്യ രണ്ട് മത്സരങ്ങള്‍ ഹോം ടീമുകളുടെ രാജ്യങ്ങളിലും ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ദോഹയില്‍ നടക്കും.