Breaking News
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറയും
ദോഹ: ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറയും . ലിറ്ററിന് 5 ദിര്‍ഹം വീതമാണ് കുറയുക. ഖത്തര്‍ എനര്‍ജിയാണ് ഒക്ടോബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചത്.
പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലായിരുന്നത് നാളെ മുതല്‍ 1.90 റിയാലാകും. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.10 റിയാലായിരുന്നത് 2.05 ആയാണ് കുറയുക.
ഡീസല്‍ ലിറ്ററിന് സെപ്റ്റംബറിലെ 2.05 റിയാലിന് പകരം നാളെ മുതല്‍ 2 റിയാലാകും.