Uncategorized
ഇന്ത്യന്‍ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രിക്ക് സ്വീകരണം
ദോഹ. ഖത്തറിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗിന് ഖത്തറിലെ ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി .
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി പേര്‍ സംബന്ധിച്ചു.
ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച ഇന്ത്യയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യന്‍ വ്യവസായികള്‍, പ്രൊഫഷണലുകള്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്ത. പ്രധാനമന്ത്രി മോദിയുടെ വികസിത് ഭാരത്@2047 എന്ന കാഴ്ചപ്പാടിലേക്ക് സംഭാവന നല്‍കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു