Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മജ് ലിസ് പൊതുപരീക്ഷാ വിജയികളെ ആദരിച്ചു

ദോഹ.അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ്യ ശാന്തിനികേതന്‍ വക്‌റയില്‍ നിന്നും കഴിഞ്ഞ അധ്യയന വര്‍ഷം മജ്‌ലിസ് പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. മദ്‌റസയില്‍ വെച്ച് നടന്ന പ്രൗഢമായ ചടങ്ങില്‍ ഏഴാം ക്ലാസ് പ്രൈമറി പരീക്ഷ എഴുതിയ 92 വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങി.

സി.ഐ.സി വൈസ് പ്രസിഡന്റും വിദ്യാഭ്യാസ വിഭാഗം തലവനുമായ അര്‍ഷദ്. ഇ ഉദ്ഘാടനം ചെയ്തു. വിമന്‍ ഇന്ത്യ പ്രസിഡന്റ് നസീമ പാലക്കാട്, പി.ടി.എ പ്രസിഡന്റ് അസ്ഹര്‍ അലി എന്നിവര്‍ ആശംസയര്‍പ്പിച്ചു. പി.ടി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അന്‍സല്‍ മീരാന്‍, മുഹമ്മദ് സലീം, ബദ്‌റുദ്ദീന്‍ എന്നിവരും സംബന്ധിച്ചു. മുഴുവന്‍ ഹാജര്‍ നേടിയ മൂന്ന് വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

പ്രിന്‍സിപ്പല്‍ ആദം എം.ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫിസാന്‍ ഖുര്‍ആന്‍ പാരായണം നടത്തി. നബീല്‍ ഓമശ്ശേരി സ്വാഗതവും റാഹില ടീച്ചര്‍ നന്ദിയും പറഞ്ഞു. നിസാര്‍ പി.വി, ഫാജ്റുദ്ധീന്‍, സാലിഹ്, അബ്ദുല്ല, ഹംസ, മുസ്തഫ, ത്വാഹ, താജുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button