ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് ഏറ്റെടുത്ത് ബിസിനസ് സമൂഹം
ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് ഏറ്റെടുത്ത് ബിസിനസ് സമൂഹം.
എബിഎന്‍ കോര്‍പറേഷന്‍ സി എം ഡിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജെ.കെ. മേനോന്‍ , ഇസുസു ജനറല്‍ മാനേജര്‍ ഹരി സുബ്രമണി തുടങ്ങിയവര്‍ ഡയറക്ടറിയുടെ കോപ്പികള്‍ ഏറ്റുവാങ്ങി.
ഖത്തറിലെ പ്രമുഖ എഫ്. എം. സ്റ്റേഷനുകളും ഡയറക്ടറി ഏറ്റുവാങ്ങി. റേഡിയോ മലയാളം 98.6, റേഡിയോ സുനോ, റേഡിയോ ഒലീവ്, റേഡിയോ മിര്‍ച്ചി, കബയാന്‍ എഫ്.എം. എന്നിവരാണ് വ്യത്യസ്ത ചടങ്ങുകളിലായി ഡയറക്ടറി ഏറ്റുവാങ്ങുകയും ശ്രോതാക്കള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തത്.
ഒലീവ് സുനോ നെറ്റ് വര്‍ക്കില്‍ നടന്ന ചടങ്ങില്‍ കോ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണകുമാര്‍, പ്രോഗ്രാം ഹെഡ് അപ്പുണ്ണി, ആര്‍ജെ നിസ എന്നിവര്‍ നേതൃത്വം നല്‍കി.
റേഡിയോ മിര്‍ച്ചിയില്‍ ബിസിനസ് ഡയറക്ടര്‍ അരുണ്‍ ലക്ഷമണ, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ സോണി എന്നിവര്‍ സംബന്ധിച്ചു.
റേഡിയോ മലയാളം 98.6 എഫി.എം. ല്‍ ഡയറക്ടറും സി.ഇ.ഒ.യുമായ അന്‍വര്‍ ഹുസൈന്‍ ഡയറക്ടറി ഏറ്റുവാങ്ങി.
കബയാന്‍ എഫ് എമ്മില്‍ സ്റ്റേഷന്‍ മാനേജര്‍ ഗ്‌ളന്റ് ടെസിയോ ആണ് ഡയറക്ടറി ഏറ്റുവാങ്ങിയത്.
മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്് എന്നിവര്‍ ചേര്‍ന്നാണ് ഡയറക്ടറി സമ്മാനിച്ചത്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടാം.