ഇന്‍ടു ദി ബ്ലൂസ് മ കള്‍ചര്‍ ഒക്ടോബര്‍ 31 ന്
ദോഹ: വൈവിധ്യമാര്‍ന്ന സംഗീത പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ ഇന്‍ടു ദി ബ്ലൂസ് അതിന്റെ മൂന്നാമത് സീസണ്‍ ഒക്ടോബര്‍ 31 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ദി കാറ്റ്‌ലിസ്റ്റ് അവതരിപ്പുക്കുന്ന സിറ്റി എക്‌സ്‌ചെഞ്ച് ഇന്‍ടു ദി ബ്ലൂസ് കള്‍ചര്‍ പരിപാടിയില്‍ പ്രശസ്ത ഗായകനും യുവനടനുമായ ശ്രീനാഥ് ഭാസി, വിരലുകള്‍ മാന്ത്രികത തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസ്സി, നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍, നടിയും നര്‍ത്തകിയുമായ സുചിത്ര നായര്‍, ചെണ്ട ഫ്യൂഷനുമായി ബ്രോ ഹൗസ് തുടങ്ങിയവര്‍ അണി നിരക്കും.
മൂന്ന് ബാന്റുകള്‍ അണിനിരക്കുന്ന സംഗീതോത്സവം ഖത്തറിലെ കലാസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്ന് മ കള്‍ചര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ച് കൊണ്ട് ചന്ദ്രമേഹന്‍ പിള്ള പറഞ്ഞു. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം മ കള്‍ചര്‍ മുഖ്യ പ്രയോജകരായ സിറ്റി എക്‌സചെഞ്ച് ബിസിനസ്സ് ഡവലെപ്‌മെന്റ് മാനേജര്‍ ലിതിന്‍ നിര്‍വഹിച്ചു.