Local NewsUncategorized
മീഡിയ പ്‌ളസിന് എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആദരം
ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്‌ളസിന് എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആദരം.
മീഡിയ രംഗത്തെ ശ്രദ്ധേയ സാന്നിധ്യവും എന്‍.ആര്‍.ഐ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയും പരിഗണിച്ചാണ് ആദരം.
തിരുവനന്തപുരം ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്ന എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇരുപതാം വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയാണ് പുരസ്‌കാരം സമ്മാനിച്ചത്.
മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പുരസ്‌കാരം ഏറ്റുവാങ്ങി
എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്.അഹ്‌മദ് അധ്യക്ഷത വഹിച്ചു. ദേശീയ ഉപാധ്യക്ഷന്‍ ഡോ. ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര, സീനിയര്‍ വൈസ് ചെയര്‍മാന്‍ ശശി നായര്‍ എന്നിവര്‍ സംബന്ധിച്ചു.