Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ആവേശം നിറച്ച് കെപി റഷീദ് സാഹിബ് മെമ്മോറിയല്‍ ഷൂട്ട് ഔട്ട് ടൂര്‍ണമെന്റ്

ദോഹ: പ്രവാസലോകത്തെ കായിക പ്രേമികളില്‍ കാല്‍പന്ത് കളിയാവേശം നിറച്ച് ഒന്നാമത് കെപി റഷീദ് സാഹിബ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് ടൂര്‍ണമെന്റ് സമാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് കെഎംസിസി ഖത്തര്‍ കോട്ടക്കല്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അല്‍ജസീറ അക്കാദമിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് കെഎംസിസി ഖത്തര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. കെ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു.

ഫാര്‍ ഈസ്റ്റ് ട്രേഡിങ്ങ് സമ്മാനിക്കുന്ന വിന്നേഴ്‌സ് ട്രോഫി- പ്രൈസ് മണിക്കും ആല്‍ഖലീജ് ചിപ്‌സ് സമ്മാനിക്കുന്ന റണ്ണേഴ്‌സ് ട്രോഫി- പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ ദോഹയിലെ 30-ളം ടീമുകള്‍ പങ്കെടുത്തു.

വാശിയേറിയ ടൂര്‍ണമെന്റില്‍ കെഎംസിസി പെരിന്തല്‍മണ്ണ മണ്ഡലം ഫുട്‌ബോള്‍ ടീം ചാമ്പ്യന്‍മാരായി. കെഎംസിസി വള്ളിക്കുന്നു മണ്ഡലം ടീം റണ്ണേഴ്‌സ അപ്പായി.

പരിപാടിയില്‍ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അലിമൊറയൂര്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയംങ്കോട്, ജില്ലാ വൈസ് പ്രസിഡന്റ് ജബ്ബാര്‍ പാലക്കല്‍, ജില്ലാ സെക്രട്ടറി ഷംസീര്‍ മാനു, അല്‍ഖോര്‍ ഏരിയ ട്രഷറര്‍ പ്രശാന്ത് കോട്ടക്കല്‍, കെഎംസിസി സ്റ്റേറ്റ് ഐടി വിംഗ് ചെയര്‍മാന്‍ ഫൈറൂസ് അബൂബക്കര്‍, സ്‌പോര്‍ട്‌സ് വിംഗ് ജനറല്‍ കണ്‍വീനര്‍ സിദ്ധീഖ് പറമ്പന്‍, മീഡിയ വിംഗ് കണ്‍വീനര്‍ മദനി വളാഞ്ചേരി,ഫാര്‍ ഈസ്റ്റ് എംഡി ജവാദ് തുടങ്ങിയവരും വിവിധ മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് നേതാക്കന്മാര്‍ പങ്കെടുത്തു. പരിപാടിക്ക് കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് അബൂ തയ്യില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങല്‍ സ്വാഗതവും ട്രഷറര്‍ ജാബിര്‍ കൈനിക്കര നന്ദിയും പറഞ്ഞു.

Related Articles

Back to top button