Local News
സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയ രാവ് സമ്മാനിച്ച് ഗ്രാമഫോണ്‍ ഖത്തറിന്റെ ‘സ്മരണാഞ്ജലി സീസണ്‍ 3 ‘

ദോഹ. ഗ്രാമഫോണ്‍ ഖത്തര്‍ ഡിപിഎസ് ഇന്ത്യന്‍ ഓഡിറ്റോറിയത്തില്‍ അണിയിച്ചൊരുക്കിയ ‘സ്മരണാഞ്ജലി സീസണ്‍ 3 ‘സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയ രാവാണ് സമ്മാനിച്ചത്.
അവതാരകനും, പാട്ടുകാരും, ഓര്‍ക്കസ്‌ട്രേഷനും, ശബ്ദവും വെളിച്ചം എല്ലാം ഒന്നിനൊന്ന് മെച്ചമായപ്പോള്‍ സദസ്സ് മുഴുവന്‍ സംഗീതത്തില്‍ ലയിച്ചിരുന്നുപോയി. മലയാള സിനിമാ ഗാനങ്ങളുടെ ഒരു എന്‍സൈക്‌ളോപീഡിയ തന്നെയാണ് താനെന്ന് ഡോക്ടര്‍ റഷീദ് പട്ടത്ത് ഒരിക്കല്‍ കൂടി തെളിയിച്ചു.
ഗായകരും സംഗീതജ്ഞരും സംഘാടകരും ഒരുമിച്ചൊരുക്കിയ സംഗീത സന്ധ്യ എല്ലാ അര്‍ഥത്തിലും സവിശേഷമായിരുന്നു.