Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിനാശ്വാസം, പ്രതിദിന കോവിഡ് കേസുകള്‍ നാനൂറില്‍ താഴെയെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിനാശ്വാസം, പ്രതിദിന കോവിഡ് കേസുകള്‍ നാനൂറില്‍ താഴെയെത്തി . കഴിഞ്ഞ 10 ദിവസത്തിനകം കോവിഡ് കേസുകള്‍ 43 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍്ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20940 പരിശോധനകളില്‍ 85 യാത്രക്കര്‍ക്കടക്കം 394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 309 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 598 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 5328 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 3 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 39 പേര്‍ ആശുപത്രിയിലും 28 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button