കാസ്ല്‍ യുനൈറ്റഡ് എറണാകുളം എഫ് സി ടീമിന്റെ ജഴ്‌സി ലോഞ്ച് സെറിമണി നടത്തി
ദോഹ. ദോഹ സ്റ്റേഡിയത്തില്‍ നടക്കുന്ന പതിനഞ്ചാമത് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പില്‍ മത്സരിക്കുന്ന കാസ്ല്‍ യുനൈറ്റഡ് എറണാകുളം എഫ് സി ടീമിന്റെ ജഴ്‌സി ലോഞ്ചിംഗ് നടത്തി.
കാസ്ല്‍ ഇന്‍ഫ്രാസ്റ്റക്ചര്‍ കമ്പനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാസില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ: മോഹന്‍ തോമസ്, മാനേജിംഗ് ഡയറക്ടര്‍ മിബു ജോസ് നെറ്റിക്കാടന്‍, ജനറല്‍ മാനേജര്‍ മര്‍ഫി സ്‌കറിയ, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഡോ: ഹസ്സന്‍ കുഞ്ഞി, സിറ്റി എക്‌സചേഞ്ച് സി ഇ ഒയും ഖിഫ് പ്രസിഡണ്ടുമായ ഷറഫ് പി ഹമീദ് , ടീം കോര്‍ഡിനേറ്റര്‍ റോഷന്‍ ഡേവീസ് , സ്‌പോര്‍ട്ടിഗ് ഡയറക്ടര്‍ തോമസ് ഡോണ്‍ബോസ്‌കൊ എന്നിവര്‍ ചേര്‍ന്ന് ടീമിന്റെ ജഴ്‌സി പ്രദര്‍ശിപ്പിച്ചു.
ടീം കോര്‍ഡിനേറ്റര്‍ റിസ്വാന്‍ പെരുമ്പാവൂര്‍, ടീം കോച്ച് ബ്രയോണ്‍ സേവിയര്‍, ടീം ക്യാപ്റ്റന്‍ ഉമര്‍ ഖാസിം എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലോഞ്ചിംഗ് ചടങ്ങില്‍ ടീമംഗങ്ങളും, ജീവനക്കാരും പങ്കെടുത്തു.
കാസ്ല്‍ യുനൈറ്റഡ് എറണാകുളം എഫ് സി ടീമിന്റെ ആദ്യമത്സരം നവംബര്‍ ഏഴിന് നടക്കും.
പാലക്കാട് ടീം അനക്‌സ്മായ് ഏറ്റുമുട്ടുന്ന എറണാകുളത്തിന്റെ പുതിയ ടീം കഠിന പരിശീലനത്തിലാണെന്ന് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ തോമസ് ഡോണ്‍ബോസ്‌കോ പറഞ്ഞു.
‘ഖത്തര്‍ പ്രവാസികളായ ഫുട്‌ബോള്‍ താരങ്ങളെ കൂടാതെ അഥിതികളായി വരുന്ന എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ താരങ്ങള്‍ക്ക് കൂടി മീഡിയ വണ്‍ സൂപ്പര്‍ കപ്പില്‍ ബൂട്ട് കെട്ടുവാന്‍ അവസരം സൃഷ്ടിച്ചിട്ടുണ്ടെന്നും, ഈമത്സരങ്ങളില്‍ നിന്നും, അവസരങ്ങളില്‍ നിന്നും കൂടുതല്‍ പ്രതിഭകളെ കണ്ടെത്താന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മിബു ജോസ് പറഞ്ഞു.
വിവിധ അക്കാദമികളില്‍ പരിശീലനം നേടി ഐ ലിഗ്, കേരള ബ്‌ളാസ്റ്റേഴ്‌സ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, മുന്‍ കേരള ടീം എന്നിവയില്‍ കളിച്ചീട്ടുള്ളവരാണ് കാസ്ല്‍ ഗ്രൂപ്പ് എറണാകുളം എഫ് സി ടീമിലുള്ളത്