നവോത്സവ് 2024പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ദോഹ: ‘ആവേശകരമായ ഒരു ഉത്സവ കാലം തീര്‍ക്കാം’ എന്ന പ്രമേയത്തില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി 2024 നവംബര്‍ 15 മുതല്‍ 2025 മെയ് 15 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാ, കായിക, സാഹിത്യ മത്സരങ്ങള്‍, മറ്റു സാംസ്‌കാരിക പരിപാടികളുടെ പരമ്പര നവോത്സവ് 2024 പ്രഖ്യാപന കണ്‍വെന്‍ഷന്‍ കെഎംസിസി ഹാളില്‍ സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സാനിധ്യത്തില്‍ സംഘടിപ്പിച്ചു. സംഗമത്തില്‍ നവോത്സവ് 2024പ്രഖ്യാപനം കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് നിര്‍വഹിച്ചു. വിവിധ ഘട്ടങ്ങളിലായി ജില്ലാ മണ്ഡലം തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സംസ്ഥാന മത്സരങ്ങള്‍ സംഘടിപ്പിക്കുക.
സാമൂഹ്യ നന്മക്ക് സംഘടനകളുടെ ക്രിയാത്മകവും ചലനാത്മകവുമായ ഇടപെടലുകളും പ്രവര്‍ത്തങ്ങളുടെ പ്രാധാന്യവും മനസ്സിലാക്കിയാണ് കെഎംസിസി ഇത്തരം പരിപാടി ഒരുക്കുന്നത്. കള്‍ച്ചറല്‍ പ്രോഗ്രാം, സംഘടനാ ശാക്തീകരണ പരിപാടികള്‍, സംസ്ഥാന ഉപഘടകങ്ങളുടെ വ്യത്യസ്തമായ പരിപാടികള്‍, സ്‌നേഹാര്‍ദ്രമായ ആദരവ്, മെഗാ ക്‌ളോസിങ് ഇവന്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നവോത്സവം ഒരുക്കുന്നത്. നവോത്സവ് മാര്‍ഗ്ഗരേഖ പ്രകാശനവും ബ്രോഷര്‍ റിലീസിംഗും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍, കെഎംസിസി ഖത്തര്‍ ഉപദേശക സമിതി അംഗങ്ങള്‍, ഭാരവാഹികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മത്സരങ്ങളുടെ സംഘാടനത്തിനായി വിവിധ ഘടകങ്ങളിലെ ഭാരവാഹികളെ ഉള്‍പ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി ആശംസകള്‍ നേര്‍ന്നു. കോറോത്ത് മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറര്‍ പി.എസ്.എം. ഹുസൈന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ കെ മുഹമ്മദ് ഈസ, അന്‍വര്‍ ബാബു, ബഷീര്‍ ടി ടി കെ, അബൂബക്കര്‍ പുതുക്കുടി, ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍ ,അഷ്റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ തഹക്കുട്ടി ,വി ടി എം സാദിഖ്, ഫൈസല്‍ മാസ്റ്റര്‍ സമീര്‍ മുഹമ്മദ്, ശംസുദ്ധീന്‍ വാണിമേല്‍ നേതൃത്വം നല്‍കി, വിവിധ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ നേതാക്കള്‍ സംബന്ധിച്ചു.