Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലോക പ്രമേഹ ദിനം: വാക്കത്തോണ്‍ നാളെ

ദോഹ.പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ലോക പ്രമേഹ ദിന വാക്കത്തോണ്‍ നാളെ ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ 6 മണി വരെ ആസ്പയര്‍ പാര്‍ക്കില്‍ നടക്കും.
പ്രമേഹം കുടുംബത്തില്‍ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും രോഗബാധിതര്‍ക്കായി ഒരു സഹായ ശൃംഖല സൃഷ്ടിക്കുന്നതിനുമാണ് വാക്കത്തോണ്‍ ലക്ഷ്യമിടുന്നത്. പ്രമേഹം നിയന്ത്രിക്കുന്നതിലും പരിചരണത്തിലും പ്രതിരോധത്തിലും കുടുംബത്തിന്റെ പങ്ക് പ്രോത്സാഹിപ്പിക്കുക. പ്രമേഹത്തെ മറികടക്കാന്‍ ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചുള്ള നുറുങ്ങുകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി വിദ്യാഭ്യാസ ബൂത്തുകള്‍ പരിപാടിയുടെ ഭാഗമായുണ്ടാകും.
പരിപാടിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ് 55305498 എന്ന നമ്പറില്‍ അഷ്‌റഫുമായി ബന്ധപ്പെടാം.

Related Articles

Back to top button