Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 പ്രീ-സെയില്‍ ടിക്കറ്റുകള്‍ ഇന്ന് മുതല്‍

ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള പ്രീ-സെയില്‍ ടിക്കറ്റുകള്‍ ഇന്ന് നവംബര്‍ 14, 2024, ദോഹ സമയം ഉച്ചയ്ക്ക് 12:00 മണിക്ക് ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ എക്‌സ്‌ക്ലൂസീവ് പ്രീ-സെയില്‍ വിസ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും.

ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് 40 റിയാല്‍ മുതലും ഫൈനലിന് 200 റിയാല്‍ മുതലും ആയിരിക്കും ടിക്കറ്റ് നിരക്ക് എന്നാണ് പ്രതീക്ഷ. മൂന്ന് ഗെയിമുകളിലുമായി ഏകദേശം 170,000 ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഒരാള്‍ക്ക് ആറ് ടിക്കറ്റ് വരെ വാങ്ങാം.
2024 നവംബര്‍ 21 മുതലാണ് ടിക്കറ്റ് എല്ലാവര്‍ക്കും ലഭ്യമാവുക

Related Articles

Back to top button