Uncategorized
പ്രവാസി ഭാരതീയ ദിനാഘോഷ ബ്രോഷര്‍ പ്രകാശനം ചെയ്തു
ദോഹ. 2025 ജനുവരി 9, 10, 11 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന 23 – മത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ബ്രോഷര്‍ കിംസ്ആശുപത്രി ചെയര്മാന് ഡോ: എം.ഐ. സഹദുള്ള നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ഷാജിത നാസറിന് നല്കി പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍
പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ്, വൈസ് ചെയര്മാന് ഷുഹൈല്ഷേയ്ഖ് മദാര്‍, കണ്‍വീനര്‍ ലത്തീഫ് ആലുവ എന്നിവര്‍ സംബന്ധിച്ചു.