സ്‌കൂളിലെത്തിയ വിശിഷ്ട അതിഥിക്ക് ഉമ്മ നിര്‍മിച്ച ശില്‍പം സമ്മാനിച്ച് അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ്
പെരുമ്പിലാവ് . സ്‌കൂളിലെത്തിയ വിശിഷ്ട അതിഥിക്ക് ഉമ്മ നിര്‍മിച്ച ശില്‍പം സമ്മാനിച്ച് അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് . അന്‍സാര്‍ ലിറ്ററേച്ചര്‍ കാര്‍ണിവലില്‍ അതിഥിയായെത്തിയ ഖത്തറിലെ പ്രമുഖ സംരംഭകനും അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ.വിവി ഹംസക്കാണ് തന്റെ ഉമ്മ നിര്‍മിച്ച മനോഹരമായ ശില്‍പം സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് സമ്മാനിച്ചത്.
ജീവിതത്തില്‍ പല സമ്മാനങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളില്‍ നിന്നും ലഭിച്ച ഈ സമ്മാനം ഏറെ വിലമതിക്കുന്നതായി ഡോ. വിവി.ഹംസ പ്രതികരിച്ചു.
കടലാസ് പൂക്കളില്‍ വിസ്മയം തീര്‍ക്കുന്ന ഡോ. നജീബിന്റെ മാതാവിന്റെ കരവിരുത് ശ്രദ്ധേയമാണ്. പ്രായത്തെ വെല്ലുന്ന ഇച്ഛാശക്തിയും ആവേശവുമായി നിത്യവും ആകര്‍ഷകങ്ങളായ പൂക്കള്‍ നിര്‍മിച്ച് സായൂജ്യമടയുന്നതോടൊപ്പം കര്‍മ നൈരന്തര്യത്തിലൂടെ ജീവിതം കൂടുതല്‍ മനോഹരമാക്കാമെന്ന് തെളിയിക്കുകയാണ് വീട്ടുകാരും നാട്ടുകാരുമൊക്കെ സ്‌നേഹത്തോടെ ഇണ്ണി എന്ന് വിളിക്കുന്ന പി.എന്‍.റുഖിയ്യ എന്ന വീട്ടമ്മ.
പ്രായം എണ്‍പത്തിയാറോടടുക്കുമ്പോഴും കലാസപര്യയില്‍ സജീവമായി സുന്ദരമായ പൂക്കള്‍ നിര്‍മിച്ച് മക്കള്‍ക്കും പേരമക്കള്‍ക്കുമൊക്കെ സമ്മാനിച്ച് സന്തോഷം കണ്ടെത്തുകയാണവര്‍.