Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍ഫസാഹ ഓവറോള്‍ ചാമ്പ്യന്മാരായ ടീം റെഡ്

ദോഹ: അല്‍മനാര്‍ മദ്‌റസ ആര്‍ട്‌സ് ഡേ അല്‍ഫസാഹ’24 ല്‍ 150 പോയന്റ് നേടി ടീം റെഡ് ഓവറോള്‍ ചാമ്പ്യന്മാരായി. 131 പോയന്റോടെ ടീം ബ്ലൂ റണ്ണേഴ്‌സ് അപ്പായി. നാലു ടീമുകളായി തിരിച്ച് അഞ്ച് കാറ്റഗറികളിലായി നടത്തിയ കലാമത്സരങ്ങള്‍ പങ്കാളിത്തം കൊണ്ടും, അവതരണ മികവ് കൊണ്ടും ഏറെ മികച്ചതായിരുന്നു.

കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ഫാതിമ അബ്ദുല്‍ ഗഫൂറും (റെഡ്) സബ്ജൂനിയര്‍ വിഭാഗത്തില്‍ ആയിഷ അബ്ദുല്‍ ഗഫൂറും (ബ്ലൂ ) ജൂനിയര്‍ വിഭാഗത്തില്‍ ഇഹാന്‍ അബ്ദുല്‍ വഹാബും (റെഡ്) സീനിയര്‍ ബോയ്‌സില്‍ ഇജാസ് അബ്ദുല്ലയും (ബ്ലൂ) സീനിയര്‍ ഗേള്‍സില്‍ റന ഫാതിമയും (യെല്ലൊ ) തിരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വി ഐ പി റിക്രിയേഷന്‍ ഹാളില്‍ നടന്ന പരിപാടി ആസ്വദിക്കാന്‍ രക്ഷിതാക്കളാക്കമുള്ള നൂറുകണക്കിനാളുകള്‍ സന്നിഹിതരായിരുന്നു..

സമാപന സെഷനില്‍ സ്വലാഹുദ്ധീന്‍ സ്വലാഹി, മുജീബ് റഹ്‌മാന്‍ മിഷ്‌കാത്തി, കെ.ടി. ഫൈസല്‍ സലഫി, ഉമര്‍ ഫൈസി, ഷാനിബ്,ഷബീറലി അത്തോളി എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button