Local News
അമേരിക്കന്‍ പ്രഥമ വനിത ഡോ. ജില്‍ ബൈഡന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹ :അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പത്നിയും അമേരിക്കന്‍ പ്രഥമ വനിതയുമായ ഡോ.ജില്‍ ബൈഡന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് . വ്യാഴാഴ്ച ഖത്തറിലെത്തിയ ഡോ.ജില്‍ ബൈഡന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും ഖത്തര്‍ അമേരിക്കന്‍ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
ഇന്ന് ദോഹയില്‍ നടക്കുന്ന ദോഹ ഫോറത്തില്‍ ഡോ.ജില്‍ ബൈഡന്‍ സംസാരിക്കും.