ബേക് ആന്റ് വിന്‍ മല്‍സരം ശ്രദ്ധേയമായി
മങ്കട. വൈറ്റ് മാര്‍ട്ട് മങ്കടയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബേക് ആന്റ് വിന്‍ മല്‍സരം ശ്രദ്ധേയമായി. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരും പങ്കെടുത്ത മല്‍സരം ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവിലും വ്യതിരിക്തമായി. വൈറ്റ് മാര്‍ട്ട് മങ്കട മാനേജിംഗ് ഡയറക്ടര്‍ ജൗഹറലി തങ്കയത്തില്‍, ഡയറക്ടര്‍ അബ്ദുല്‍ മജീദ് പുല്ലേക്കത്തൊടി, എച്ച്. ആര്‍ മാനേജര്‍ സമീഹ, കെ.പി. മാള്‍ എംഡി അബ്ദുല്‍ ഹമീദ് കൂട്ടപ്പുലാന്‍ എന്നിവരോടൊപ്പം കോര്‍പറേറ്റ് ഷെഫ് ബാബു മാത്യൂ, വൈറ്റ് മാര്‍ട്ട് ഏരിയ മാനേജര്‍ യൂസുഫലി എന്നിവര്‍ മല്‍സരത്തിന് നേതൃത്വം നല്‍കി.
മങ്കട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മുനീര്‍ ബാബു, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മല്‍സരത്തില്‍ താഹിറ വെള്ളില പതിനായിരം രൂപയുടെ ഒന്നാം സമ്മാനവും റഷീദ നൗഷാദ് മലപ്പുറം അയ്യായിരം രൂപയുടെ രണ്ടാം സമ്മാനവും സ്വന്തമാക്കി.
പങ്കെടുത്ത എല്ലാവര്‍ക്കും ആകര്‍ഷകമായ പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കിയാണ് സംഘാടകര്‍ മല്‍സരം സവിശേഷമാക്കിയത്.