
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ കാബിനറ്റ് അംഗീകാരം, ഔട്ട്‌ഡോറില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണണങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ അന്തിമഘട്ടത്തിന് ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് അംഗീകാരം നല്‍കി. ഔട്ട് ഡോറില്‍ മാസ്‌ക നിര്‍ബന്ധമില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ തീരുമാനം. അടഞ്ഞ പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായിരിക്കും. പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്നിവയില്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും.
പുതിയ തീരുമാനം ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരിക
പ്രധാന തിരുമാനങ്ങള്‍
1. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും അവരുടെ ജോലിസ്ഥലത്ത് ജോലി പുനരാരംഭിക്കാന്‍ അനുവാദമുണ്ട്.
2. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ മുപ്പതില്‍ കൂടാത്ത ആളുകള്‍ക്ക് മീറ്റിംഗുകളില്‍ പങ്കെടുക്കാം.
3. വീട്ടില്‍ നിന്ന് പുറത്തിങ്ങുമ്പോള്‍ ഫോണില്‍ എല്ലാവരും ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കണം
4 പൊതു പാര്‍ക്കുകളിലും ബീച്ചുകളിലും കോര്‍ണിഷിലും പരമാവധി 30 ആളുകള്‍ അല്ലെങ്കില്‍ ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഒത്തുചേരലുകള്‍ അനുവദിക്കുന്നത് തുടരും. നടത്തം, ഓട്ടം, സൈക്ലിംഗ്, എന്നിവ പോലുള്ള വ്യക്തിഗത കായിക വിനോദങ്ങള്‍ പരിശീലിക്കാന്‍ അനുവദിക്കും. മുനിസിപ്പാലിറ്റി ആന്‍ഡ് പരിസ്ഥിതി മന്ത്രാലയം അനുവദിക്കുന്ന പാര്‍ക്കുകളില്‍ ടോയ്ലറ്റുകള്‍ തുറക്കും.
6. ബസില്‍ ആളുകളുടെ എണ്ണം മൊത്തം ശേഷിയുടെ 75 ശതമാനത്തില്‍ കവിയരുത്
7 എല്ലാ ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ 75 ശതമാനത്തില്‍ കവിയാതെ നഴ്‌സറില്‍ തുറക്കാം