ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം ആരോഗ്യ പ്രവര്‍ത്തകരില്‍ 61% വും സ്ത്രീകള്‍
ദോഹ: രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ തൊഴില്‍ദാതാവായി ഖത്തറിന്റെ ആരോഗ്യ സംരക്ഷണ മേഖല നിലകൊള്ളുന്നുവെന്നും രജിസ്റ്റര്‍ ചെയ്ത മൊത്തം ആരോഗ്യ പ്രവര്‍ത്തകരില്‍ 61% വും സ്ത്രീകളാണെന്നും റിപ്പോര്‍ട്ട്. ഖത്തര്‍ ഫൗണ്ടേഷന്റെ സംരംഭമായ വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്തിന്റെ (വിഷ്) ‘ബ്രേക്കിംഗ് ബാരിയേഴ്‌സ്: വിമന്‍സ് എംപ്ലോയ്മെന്റ് ഇന്‍ ഹെല്‍ത്ത് ഇന്‍ ദി ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ റീജിയന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ദ പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത 52,979 ആരോഗ്യ പ്രൊഫഷണലുകളുണ്ടെന്നും മൊത്തം നഴ്‌സിംഗ് സ്റ്റാഫില്‍ 76% സ്ത്രീകളാണെന്നും സമീപകാല ഡാറ്റ വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, സ്ത്രീകള്‍ക്ക് മെഡിക്കല്‍ ഡോക്ടര്‍മാരായി പ്രാതിനിധ്യം കുറവാണ്, ഇത് ഡോക്ടര്‍മാരുടെ തൊഴില്‍ ശക്തിയുടെ 37% മാത്രമാണ്.