Breaking News
ഖത്തറിലെ ഹരിത ഇടങ്ങള്‍ 18 ദശലക്ഷം ചതുരശ്ര മീറ്ററില്‍ എത്തി
ദോഹ: രാജ്യത്ത് ഹരിത ഇടങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. ഖത്തറിലെ ഹരിത ഇടങ്ങള്‍ 18 ദശലക്ഷം ചതുരശ്ര മീറ്ററില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2023 നെ അപേക്ഷിച്ച് 2024 ല്‍ ഹരിത ഇടങ്ങള്‍2.3% വര്‍ധിച്ചതായി
മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
’10 ദശലക്ഷം വൃക്ഷങ്ങള്‍ നടുക’എന്ന സംരംഭത്തിന് കീഴില്‍ 840,000 മരങ്ങള്‍ നട്ടുപിടിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. 2024-ല്‍ ഏഴ് പുതിയ പാര്‍ക്കുകള്‍ തുറന്നതോടെ ഖത്തറില്‍ പൊതു പാര്‍ക്കുകളുടെ എണ്ണം 150 ആയി.