Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ശരീരത്തിനകത്ത് മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ശരീരത്തിനകത്ത് മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ഒരു ഇന്‍സ്‌പെക്ടര്‍ക്ക് യാത്രക്കാരനില്‍ സംശയം തോന്നിയതിന് തുടര്‍ന്ന് സ്‌കാനിംഗിന് വിധേയനാക്കിയപ്പോഴാണ് ശരീരത്തിനകത്ത് അനധികൃത മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തപ്പോള്‍ ഇയാളുടെ കുടലില്‍ നിന്ന് 80 ഗുളികകള്‍ കണ്ടെത്തി.

ഷാബുവും ഹെറോയിനുമടക്കം 610 ഗ്രാം ഭാരമുള്ള അനധികൃത വസ്തുക്കളാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.

Related Articles

Back to top button