Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇരുപത്തി മൂന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷം കേരള ജനുവരി 9, 10 തിയ്യതികളില്‍ തിരുവനന്തപുരത്ത്

ദോഹ. ഇരുപത്തി മൂന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷം കേരള ജനുവരി 9, 10 തിയ്യതികളില്‍ തിരുവനന്തപുരത്ത് സമുചിതമായി ആഘോഷിക്കുന്നു.
ഭാരത സര്‍ക്കാര്‍ 2003 ല്‍ പ്രഖ്യാപിച്ച പ്രവാസി ഭാരതീയ ദിനാഘോഷം ഒരു വര്‍ഷം പോലും മുടങ്ങാതെയാണ് പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എന്‍.ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ആഘോഷിക്കുന്നത്. പത്തോളം വിദേശരാജ്യങ്ങളില്‍ നിന്നും പ്രതിനിധികളായി നൂറോളം വിദേശ ഭാരതീയര്‍ പങ്കെടുക്കും.

ജനുവരി 9 -ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി കണ്‍വെന്‍ഷന്‍ സെന്ററില്‍ പുതുച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമ ശിവായം ആഘോ ഷം ഉത്ഘാടനം ചെയ്യും. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. അദ്ധ്യക്ഷത വഹിക്കും. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ കേരള ഇ.കെ.നായനാര്‍ സ്മാരക അവാര്‍ഡിന് അര്‍ഹരായ പുതുച്ചേരി ആഭ്യന്തര മന്ത്രി എ. നമശിവായം, കേരള മൃഗസംരക്ഷണ – ക്ഷീര വ്യവസായയ മന്ത്രി ജെ. ചിഞ്ചു റാണി, കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന എന്‍. പീതാംബര കുറുപ്പ് എന്നിവര്‍ക്ക് കേരള ഭക്ഷ്യ- പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

പ്രവാസി ഭാരതി കേരള അവാര്‍ഡുകള്‍ പുതുച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമശിവായം വിതരണം ചെയ്യും. അവാര്‍ഡ് ജേതാക്കള്‍ക്ക് കീര്‍ത്തി പത്രം മുന്‍ കേരള പ്രവാസി ക്ഷേമ മന്ത്രി എം.എം ഹസ്സന്‍ സമര്‍പ്പിക്കും. രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി. ജെ. കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, അഡ്വ: ഐ.ബി.സതീഷ് എം എല്‍. എ , ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കരമന ജയന്‍ , തക്കല നൂറുല്‍ ഇസ് ലാം യൂണിവേഴ്‌സിറ്റി പ്രോ. ചാന്‍സിലര്‍ എം.എസ്. ഫൈസല്‍ ഖാന്‍, അമേരിക്കയിലെ ഫൊക്കാന സംഘടനയുടെ പ്രതിനിധികളായ പോള്‍ കറുകപ്പള്ളി, ഗീതാ ജോര്‍ജ് , കൗണ്‍സിലര്‍ ഷാജിത നാസര്‍, ടി.കെ.എം കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ റ്റി..കെ. ഷഹാല്‍ ഹസന്‍ മുസലിയാര്‍, എന്നിവര്‍ പങ്കെടുക്കും.
രണ്ടാം ദിനമായ ജനുവരി 10-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സെമിനാര്‍ സ്റ്റാറ്റിയൂവിലുള്ള പത്മാ കഫേ ഹാള്‍ (സെക്രട്ടറിയേറ്റിനു എതിര്‍വശം പഴയ ട്രിവാന്‍ഡ്രം ഹോട്ടല്‍)
സെമിനാര്‍ ആരംഭിക്കും. നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാനും മുന്‍ കേരള നിയമസഭാ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്‍ ഭദ്രദീപം തെളിയിക്കും. സംസ്ഥാന ലേബര്‍ കമീഷ്ണര്‍ സഫ്‌ന നാസറുദ്ദീന്‍ ഐഎഎസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി ഡെപൂട്ടി മേയര്‍ പി.കെ. രാജു പങ്കെടുക്കും . നോര്‍ക്കാ – റൂട്ട്‌സ് സി.ഇ.ഒ. അജിത് കോളശ്ശേരി മുഖ്യപ്രഭാഷണം നടത്തും.
ഗവ.ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍, വിവിധ പ്രവാസി സംഘടന നേതാക്കള്‍ എന്നിവര്‍ സെമിനാറിനെ അഭിസംബോധന ചെയ്യും.

Related Articles

Back to top button