Breaking News
അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് സില്‍വര്‍ ജൂബിലി നിറവില്‍
ദോഹ. ഖത്തറിലെ പ്രമുഖ പ്രിന്റിംഗ് സ്ഥാപനമായ അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് സില്‍വര്‍ ജൂബിലി നിറവില്‍ .1999 ല്‍ ചെറിയ ഒരു പ്രിന്റിങ് മെഷീനുമായി തുടങ്ങിയ സ്ഥാപനം ഇന്ന് അത്യാധുനിക മെഷീനുകളോടെ ഖത്തറിലെ അച്ചടി രംഗത്ത് മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ബിര്‍കത്ത് അവാമറിലെ സ്വന്തമായ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം പ്രിന്റിങ് മേഖലയിലെ എല്ലാ അത്യാധുനിക മെഷീനുകളുടെയും സഹായത്തോടെയാണ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്.ഡിജിറ്റല്‍, ഓഫ്‌സെറ്റ് മേഖലകളിലെ മെഷീനുകളും സംവിധാനങ്ങളും ഇവിടെയുണ്ട് .
പാക്കേജിങ് മേഖലക്ക് മാത്രമായി ഒരു ഡിവിഷനും ഇവിടെയുണ്ട് . മറ്റു പ്രസ്സുകള്‍ക്ക് ആവശ്യമായ സാധനങ്ങളുടെയും മെഷീനുകളുടെയും വിതരണത്തിനായി പ്രസ്സിന്റെ ഒരു സഹോദര സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട് .