Breaking News
ലുസൈല്‍ ട്രാം നെറ്റ് വര്‍ക്കിന്റെ ടര്‍ക്കോയിസ് ലൈന്‍ ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു
ദോഹ. ലുസൈല്‍ ട്രാം നെറ്റ് വര്‍ക്കിന്റെ ടര്‍ക്കോയിസ് ലൈന്‍ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി ഉദ്ഘാടനം ചെയ്തു.
ടര്‍ക്കോയിസ് ലൈന്‍ സ്റ്റേഷനുകള്‍, പ്രധാന നിയന്ത്രണ കേന്ദ്രം, മെയിന്റനന്‍സ് സൗകര്യങ്ങള്‍ എന്നിവയുടെ പരിശോധനാ പര്യടനത്തിലും മന്ത്രി പങ്കെടുത്തു. ലുസൈല്‍ ട്രാം ഇപ്പോള്‍ 19 കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിക്കുന്നു.
ഓറഞ്ച്, പിങ്ക്, പര്‍പ്പിള്‍, ടര്‍ക്കോയ്‌സ് എന്നിങ്ങനെ 4 ലൈനുകളിലായി വിതരണം ചെയ്യുന്ന 25 സ്റ്റേഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.