ടി.കെ. ഹംസക്ക് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി യാത്രയയപ്പ് നല്‍കി

ദോഹ: ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു സ്വദേശത്തേക്ക് മടങ്ങുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും സി.ഐ.സി അസിസിയ യൂണിറ്റ് പ്രവര്‍ത്തകനുമായ സോണല്‍ വളണ്ടിയര്‍ വൈസ് ക്യാപ്റ്റന്‍ ടി.കെ. ഹംസക്ക് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) ഖത്തര്‍ റയ്യാന്‍ സോണ്‍ വളണ്ടിയര്‍ വിംഗ് യാത്രയയപ്പ് നല്‍കി. സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം.എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ സ്വാഗതം പറഞ്ഞു. മന്‍സൂര്‍, നജീബ്, സക്കീര്‍ ഹുസൈന്‍, റഫീഖ് പി.സി, സിദ്ദിഖ് വേങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വളണ്ടിയര്‍ വിങ്ങിന്റെ ഉപഹാരം ക്യാപ്റ്റന്‍ മുഹമ്മദ് റഫീഖ് സമ്മാനിച്ചു. ഹംസ യാത്ര ചോദിച്ചു.
