Breaking News
ലീഗ് ഓഫ് യൂനിവേഴ്‌സിറ്റീസ് ഭാരവാഹികള്‍ക്ക് കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ ഊഷ്മളമായ വരവേല്‍പ്പ്

തേഞ്ഞിപ്പലം . ഇന്തോ-അറബ് റിലേഷന്‍സ് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി കാലിക്കറ്റ് യൂണിവേര്‍സിറ്റിയിലെത്തിയ ലീഗ് ഓഫ് യൂനിവേഴ്‌സിറ്റീസ് ഭാരവാഹികള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. സര്‍വകലാശാല അറബി വകുപ്പ് മേധാവി ഡോ. ടി.എ അബ്ദുല്‍ മജീദ്, ഭാഷാവിഭാഗം ഡീന്‍ ഡോ. എബി മൊയ്തീന്‍കുട്ടി, അറബി വകുപ്പ് അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ് അതിഥികളെ ബൊക്കെ നല്‍കി സ്വീകരിച്ചത്.