Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പ്രവാസി ബന്ധു ഡോ. എസ് അഹമ്മദിന് ലെജന്ററി പുരസ്‌ക്കാരം

തിരുവനന്തപുരം: പ്രവാസി ഭാരതീയരുടെ വിവിധ സംഘടനകളുടെ അന്താരാഷ്ട്ര ഏകോപന സമിതിയായ പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റിന്റെ ലജന്ററി പുരസ്‌ക്കാരം പ്രമുഖ പ്രവാസി സംഘാടകനും എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന് .

കൊച്ചി മറൈന്‍ ഡ്രൈവ് ക്ലാസിക് ഇംപീരിയല്‍ ക്രൂയിസില്‍ നടത്തിയ പ്രവാസി അന്താരാഷ്ട്ര പ്രവാസി സംഗമത്തില്‍ വച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കുര്യന്‍ ജോസഫ് അവാര്‍ഡ് സമ്മാനിച്ചു. ശരീരം ക്കൊണ്ട് പുറത്താണെങ്കിലും മനസ് ക്കൊണ്ടു തന്റെ ജന്മദേശത്താണ് പ്രവാസികള്‍. അത് ക്കൊണ്ട് ലെജന്റ് പുരസ്‌ക്കാരങ്ങള്‍ക്കര്‍ഹരാണ് പ്രവാസികളും മടങ്ങിയെത്തിയവരുമെന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

എം.എല്‍.എ മാരായ ടി.ജെ. വിനോദ്, അഡ്വ. മോന്‍സ് ജോസഫ് , റോജി എ എം ജോണ്‍ , വേണു രാജാമണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഗോപിനാഥ് മുതുകാട്, കോണ്‍ക്ലേവ് ചെയര്‍മാന്‍ അലക്‌സ് വിളനിലം കോശി, ജനറല്‍ സെക്രട്ടറി പോള്‍ കറുകപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button