Breaking News

ഖത്തറില്‍ മൃഗങ്ങളുടെയും ജീവികളുടെയും രജിസ്‌ട്രേഷന്‍ ഏപ്രില്‍ 22 നകം പൂര്‍ത്തിയാക്കണം

ദോഹ: ഖത്തറില്‍ മൃഗങ്ങളുടെയും ജീവികളുടെയും രജിസ്‌ട്രേഷന്‍ ഏപ്രില്‍ 22 നകം പൂര്‍ത്തിയാക്കണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പൊതുസുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഖത്തറില്‍ മന്ത്രാലയങ്ങള്‍ സര്‍വേയും, അപകടകരമായ മൃഗങ്ങളുടെയും ജീവികളുടെയും കണക്കെടുപ്പും ആരംഭിച്ചു.

ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആരംഭിച്ച സര്‍വേ, അപകടകാരികളായ മൃഗങ്ങളെയും ജീവികളെയും ഏറ്റെടുക്കുന്നത് നിയന്ത്രിക്കുന്ന 2019 ലെ നിയമ നമ്പര്‍ (10)ലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്.

[email protected] എന്ന ഇമെയില്‍ വിലാസത്തിലാണ് മൃഗങ്ങളുടെയും ജീവികളുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

Related Articles

Back to top button
error: Content is protected !!