ഖത്തര്‍ ഐഎംസിസി ക്ക് പുതിയ ഭാരവാഹികള്‍
ദോഹ. ഖത്തര്‍ ഇന്ത്യന്‍ മൈനോരിട്ടീസ് കള്‍ചര്‍ സെന്ററിന് (ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രവാസി സംഘടനയുടെ)2025- 2027 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു.
ഇല്ല്യാസ് മട്ടന്നൂര്‍ പ്രസിഡന്റായും, എന്‍ പി മുനീര്‍ മേപ്പയ്യൂര്‍ ജനറല്‍ സെക്രട്ടറിയായും,മന്‍സൂര്‍ കൂളിയങ്കാല്‍ ട്രഷററായും 21 അംഗ കമ്മറ്റി നിലവില്‍ വന്നു.
ഫഹദ് കൊയിലാണ്ടി, അമീര്‍ ഷേഖ് ശംസുദ്ധീന്‍ വില്ല്യപ്പള്ളി വൈസ് പ്രസിഡന്റുമാരായും
മുബാറക് നെല്ലിയാളി, കബീര്‍ വൈ എ, മുനീര്‍ പിബി നായന്മാര്‍ മൂല എന്നിവര്‍ ജോയിന്‍ സെക്രട്ടറി മാരായും തിരഞ്ഞെടുക്കപ്പെട്ടു.
നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംഷാദ് മാസ്റ്റര്‍ മറ്റത്തൂര്‍ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നൗഷീര്‍ ടിടി, ജബ്ബാര്‍ ഇരിക്കൂര്‍ , മുസ്തഫ കബീര്‍ എന്നിവര്‍ സംസാരിച്ചു.
പി എന്‍ എം ജാബിര്‍ ബേപ്പൂര്‍ സ്വാഗതം പറഞ്ഞ വാര്‍ഷിക ജനറല്‍ ബോര്‍ഡിയില്‍ ഇല്ല്യാസ് മട്ടന്നൂര്‍ അധ്്യക്ഷം വഹിച്ചു. മുസ്തഫ കാബീര്‍ നന്ദിയും പറഞ്ഞു.