മഹമൂദ് മാട്ടൂലിന്റെ ‘ഇന്‍ക് വെല്‍സ് വിസ്പര്‍’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം ഇന്ന്

ദോഹ. ഖത്തറിലെ പ്രവാസി എഴുത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂലിന്റെ ഇന്‍ക് വെല്‍സ് വിസ്പര്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം ഇന്ന് കണ്ണൂരില്‍ നടക്കും.
പ്രശസ്ത എഴുത്തുകാരനും ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. റാം പുനിയാനി കണ്ണൂരില്‍ നടക്കുന്ന ഇ അഹമ്മദ് അന്താരാഷ്ട്ര സെമിനാറിന്റെ ആദ്യ ദിവസമായ ഇന്ന് പുസ്തക പ്രകാശനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി. ചടങ്ങില്‍ പങ്കെടുക്കും
ഖത്തര്‍ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ മഹമൂദ് മാട്ടൂലിന്റെ പത്തൊമ്പതാമത് പുസ്തകമാണിത്. എഴുത്തിന്റെ മേഖലയിലെ വിവിധ വിഷയങ്ങള്‍ വിശദമാക്കുന്ന ഈ പുസ്തകം എഴുത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കുന്ന സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാര്‍ക്കും, പ്രസാധക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു വഴികാട്ടിയാകും.