ദേശീയ കായിക ദിനത്തില്‍ അമീറിന്റെ പങ്കാളിത്തം ശ്രദ്ധേയമായി
![](https://internationalmalayaly.com/wp-content/uploads/2025/02/emir-1-1120x747.jpg)
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ പതിവുപോലെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
മാനസികവും ശാരീരികവുമായ വളര്‍ച്ചയും സൗഖ്യവും ഉറപ്പുവരുത്തുന്നതില്‍ കായികാഭ്യാസങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന വരികളാണ് അമീര്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്‌ളാറ്റ് ഫോമില്‍ പങ്കുവെച്ചത്.
ഹാബിറ്റാസ് റാസ് ബ്രൂഖ് റിസോര്‍ട്ടില്‍ നടന്ന ദേശീയ കായിക ദിന പരിപാടികളിലാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തത്.
വിവിധ തരം കായിക വിനോദങ്ങള്‍ പരിശീലിക്കുന്നതിലും സമൂഹത്തെ ആരോഗ്യകരമായ രീതികള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലും താല്‍പ്പര്യം വളര്‍ത്തുന്നതിന്റെ ഭാഗമായി, ദുഖാന്‍ പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്സിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ, ഖത്തരി ജൂനിയര്‍ പാഡല്‍ ടീമിലെ നിരവധി കളിക്കാരുമായി അമീര്‍ പാഡല്‍ കളിച്ചു.
വിവിധ മന്ത്രാലയങ്ങളും മന്ത്രിമാരും ദേശീയ കായിക ദിനത്തില്‍ സജീവമായി പങ്കെടുത്തു.