Breaking News
ഖത്തര്‍ അമീറിന്റെ ദ്വിദിന ഇന്ത്യാ പര്യടനം ഇന്നാരംഭിക്കും

ദോഹ: ഖത്തര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-ഥാനിയുടെ ദ്വിദിന ഇന്ത്യാ പര്യടനം ഇന്നാരംഭിക്കും. ഖത്തര്‍ അമീറിന്റെ രണ്ടാമത് ഇന്ത്യാ സന്ദര്‍ശനമാണിത്. നേരത്തെ 2015 ല്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രതിനിധി സംഘം എന്നിവരുള്‍പ്പെടെ ഉന്നതതല പ്രതിനിധി സംഘം അമീറിനെ അനുഗമിക്കുന്നുണ്ട്
ഇന്തോ ഖത്തര്‍ ബന്ധങ്ങളില്‍ പുതിയ പൊന്‍തൂവലുകള്‍ തുന്നിചേര്‍ക്കുന്നതാകും സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമീര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഖത്തരികള്‍ക്ക് ഇ വിസ സൗകര്യം പ്രഖ്യാപിച്ച ഇന്ത്യയുടെ നടപടി ഇത് സംബന്ധിച്ച സൂചനയാണ് നല്‍കുന്നത്.