Breaking News
മാര്‍ച്ച് 1 മുതല്‍ പഴയ മെട്രാഷ്2 ആപ്പ് നിര്‍ത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ: 2025 മാര്‍ച്ച് 1 മുതല്‍ പഴയ മെട്രാഷ്2 ആപ്പ് നിര്‍ത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിന് ആപ്പ് / ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുതിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മന്ത്രാലയം ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
പുതിയ ആപ്ലിക്കേഷന്‍ ഐ ഒ എസ് പതിപ്പ് 13 ഉം അതിനുമുകളിലുള്ളവയിലും ആന്‍ഡ്രോയിഡ് പതിപ്പ് 29 ഉം അതിനുമുകളിലുള്ളവയിലും പ്രവര്‍ത്തിക്കുമെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു.