എം.പി.ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.പി.ഷാഫി ഹാജിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
![](https://internationalmalayaly.com/wp-content/uploads/2025/02/mp-1120x747.jpg)
ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ 7, 8 ഭാഗങ്ങള്‍ എം.പി.ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.പി.ഷാഫി ഹാജിക്ക് സമ്മാനിച്ചു . എം.പി.ഗ്രൂപ്പ് ആസ്ഥാനത്തെത്തി മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് പുസ്തകം സമ്മാനിച്ചത്. വിജയമന്ത്രങ്ങളുടെ തുടക്കം മുതല്‍ ഓരോ ഭാഗത്തേയും പിന്തുണച്ച ഡോ.എം.പി.ഷാഫി ഹാജി 7, 8 ഭാഗങ്ങളുടെ പ്രകാശന സമയത്ത് നാട്ടിലായതിനാല്‍ പങ്കെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ആ പശ്ചാത്തലത്തിലാണ് പ്രത്യേകമായി പുസ്തകം സമ്മാനിച്ചത്. വിജയമന്ത്രങ്ങള്‍ പരമ്പരയെ ഏറെ പ്രോല്‍സാഹിപ്പിക്കുന്ന ഡോ.എം.പി.ഷാഫി ഹാജിയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ ലൈബ്രറികള്‍ക്ക് വിജയമന്ത്രങ്ങള്‍ എത്തിക്കുകയെന്ന പദ്ധതി കാസര്‍ക്കോട് ജില്ലയില്‍ നടപ്പാക്കിയത്.
ദോഹയില്‍ എം.പി.ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രസിഡണ്ട് യു.ഹുസൈന്‍ മുഹമ്മദ്, അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ ഫാസില്‍ ഹമീദ്, എം.പി.ഗ്രൂപ്പ് എക്‌സുിക്യൂട്ടീവ് ഡയറക്ടര്‍ ഷഹീന്‍ മുഹമ്മദ് ഷാഫി, അഷ്‌റഫ് ജമാല്‍, മുഹമ്മദ് ഹാശിര്‍ എന്നിവരും സംബന്ധിച്ചു.
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍ .
ദോഹയില്‍ പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.