റമദാന്‍ പ്രമാണിച്ച് ആയിരത്തിലധികം അവശ്യവസ്തുക്കള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന പദ്ധതിയുമായിവാണിജ്യ വ്യവസായ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര
ദോഹ. റമദാന്‍ പ്രമാണിച്ച് ആയിരത്തിലധികം അവശ്യവസ്തുക്കള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന പദ്ധതിയുമായി
വാണിജ്യ വ്യവസായ മന്ത്രാലയം രംഗത്ത്. ഖത്തറിലുടനീളമുള്ള പ്രധാന റീട്ടെയില്‍ സമുച്ചയങ്ങളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന ഈ സംരംഭം വിശുദ്ധ റമദാന്‍ മാസം അവസാനം വരെ നീണ്ടുനില്‍ക്കും.
പുണ്യമാസത്തില്‍, ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
റമദാന്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഡിസ്‌കൗണ്ട് വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നത് നിരവധി കുടുംബങ്ങളെ സഹായിക്കും.
മാവ്, പഞ്ചസാര, അരി, പാസ്ത, ചിക്കന്‍, പാചക എണ്ണ, പാല്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ടിഷ്യൂകള്‍, അലുമിനിയം ഫോയില്‍, ഗാര്‍ഹിക ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയ ആയിരത്തിലധികം ഇനങ്ങളാണ് കുറഞ്ഞ വിലയില്‍ ലഭ്യമാവുക.